കല്പറ്റ : ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഭരണ ഘടനാ ദിനം ആചരിച്ചു. ഭരണഘടന നിര്‍മ്മാണസഭ ഭരണ ഘടന അംഗീകരിച്ച 1949 നവംബര്‍ 26 ന്റെ ഓര്‍മ പുതുക്കലാണ് ദേശീയ ഭരണഘടന ദിനമായി ആചരിക്കുന്നത്. ജില്ലാ പോലീസ് ഓഫീസിൽ വച്ചു നടന്ന പരിപാടിയില്‍ അഡിഷണൽ എസ്.പി ടി.എൻ സജീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ യൂണിറ്റുകളിലെ ഡി.വൈ.എസ്.പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
wayanadpolice