ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്. വയനാട് ഉപതിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പ്രിയങ്ക ലോക്സഭയിലെത്തിയത്.
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉൾപ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം.സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചേർന്ന കോൺഗ്രസ് പാർലമെൻ്ററി യോഗത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.