കൽപ്പറ്റ: ചുണ്ടേലില്‍ യുവാവ് മരിച്ച വാഹനാപകടം ആസൂത്രിതമെന്ന ആരോപണവുമായി കുടുംബം. ചുണ്ടേലില്‍ ഥാർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർ നവാസ് മരിച്ചിരുന്നു.നവാസും ഥാർ ഓടിച്ചിരുന്ന സുബില്‍ ഷായും തമ്മില്‍ മുൻ വൈരാഗ്യ മുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അപകടം ഗൂഢാലോചനയുടെ ഭാഗമായി ആസൂത്രിതമായി നടത്തിയതാണെന്ന് ആരോപിച്ച് ബന്ധു റഷീദ് വൈത്തിരി പൊലീസില്‍ പരാതി നല്‍കി. വളരെ ദൂരെ നിന്ന് വാഹനം വരുന്നത് കാണാവുന്ന സ്ഥലത്താണ് അപകടം നടന്നത്. ഓട്ടോറിക്ഷയെ ഒരു മതിലുമായി ചേർത്ത് മനപ്പൂർവം ഇടിക്കുകയായിരുന്നു എന്നാണ് ആരോപണം. അപകടത്തിന് ശേഷം എല്ലാവരും നവാസിനെ രക്ഷിക്കാൻ ശ്രമിക്കുബോള്‍ സുബില്‍ ഷാ അതിനൊന്നും കൂടാതെ ഫോണ്‍ ചെയ്തു നില്‍ക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.സംഭവത്തിൽ കൂടുതൽ പേർ പ്രതികളാകാൻ സാധ്യത. ജീപ്പോടിച്ച സുബിൽ ഷാദിന് പുറമെ രണ്ടുപേരെക്കൂടി ചോദ്യം ചെയ്യുന്നു