മാനന്തവാടി കെല്ലൂർ:മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. ശശി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കെല്ലൂർ കാപ്പുംകുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിൽ വീടിന് സമീപത്ത് 17 കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതിന് ജെസ്റ്റിൻ. വി. എസ് ( വയസ് : 20 ) ,S/0 ഷിജു, വെള്ളാരംതടത്തിൽ വീട് , കെല്ലൂർ , കാപ്പുംകുന്ന് , മാനന്തവാടി എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ കെ. ശശി യുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ചന്തു. പി. കെ, രഞ്ജിത്ത് സി കെ, CEO മാരായ അഖിൽ കെ എം, സജിലാഷ് കെ, അമൽ ജിഷ്ണു, വനിതാ CEO ജയശ്രീ പി, എക്സൈസ് ഡ്രൈവർ അമീർ സി യു എന്നിവർ റെയിഡിൽ പങ്കെടുത്തു.
10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻ്റ് ചെയ്തു.