വൈത്തിരി :വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച്
നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജനമൈത്രി പോലീസ് വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ(സബ് ഇൻസ്‌പെക്ടർ) ഉദ്ഘാടനം ചെയ്തു. തുടർന്ന് വയോജനങ്ങളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ജില്ല പോലീസ് ഡി.സി.ആർ.സി കൗൺസിലർ ശ്രീമതി അനില വി. എബ്രഹാം ക്ലാസെടുത്തു. പരിപാടിയിൽ സെക്രട്ടറി മൊയ്തീൻ കുട്ടി, പ്രസിഡണ്ട് വിശ്വനാഥൻ, ബലരാമൻ ശ്രീമതി അൽഫോൺസ തുടങ്ങിയവർ സംസാരിച്ചു.