കണിയാമ്പറ്റ: വീട്ടിൽ അനധികൃതമായി മദ്യം ശേഖരിച്ചു വെച്ച് അമിത വിലയ്ക്ക് വില്പ്പന നടത്തിയയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ മില്ല്മുക്ക് പൊയിലൻ ഖാദർ (60) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്നും അര ലിറ്റലിന്റെ 12 കുപ്പി മാഹി മദ്യവും പോലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ നിരന്തര പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.