പുൽപ്പള്ളി :ടൗണിൽ ഒറ്റ രാത്രിയിൽത്തന്നെ അഞ്ച് സ്ഥാപനങ്ങളുടെ പൂട്ടുകൾ തകർത്ത് മോഷണം നടത്തിയവരെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.പുലർച്ചെ രണ്ട് മണിക്കും,നാലു മണിക്കും ഇടയിലാണ് അഞ്ചോളം സ്ഥാപനങ്ങൾ തകർത്ത് മോഷണം നടത്തിയത്. ഒരു പച്ചക്കറി കടയിലും,രണ്ട് പലചരക്ക് കടകളിലും,ഒരു ഇൻഷുറൻസ് ഓഫീസിലും,ഒരു ഹോൾസെയിൽ കടയിലുമടക്കം മോഷണം നടത്തുകയും,സ്ഥാപനങ്ങൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്ത കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.കൂടാതെ ടൗണിൽ ഉടനടി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്നും, ആവശ്യമായ സ്ഥലങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും, രാത്രി ടൗൺ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ്ങ് നടത്തണമെന്നും പുൽപ്പള്ളി മർച്ചൻ്റ്സ് അസോസിയേഷൻ ഭരണസമിതി യോഗം ആവശ്യപ്പെട്ടു.
മോഷ്ടാക്കളെ പിടികൂടണം :വ്യാപാരി വ്യവസായി ഏകോപന സമിതി
