സുല്‍ത്താന്‍ ബത്തേരി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും തകര്‍ന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് കോണ്‍ഫെഡറേഷന്‍ ‘കൈത്താങ്ങ്’ പദ്ധതിയില്‍ സഹായധനം നല്‍കി. 50 കെട്ടിടം ഉടമകള്‍ക്ക് ആദ്യഘട്ടം സഹായമായി 25,000 രൂപ വീതമാണ് നല്‍കിയത്. റോട്ടറി ക്ലബ് ഹാളില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ‘കൈത്താങ്ങ്’ പദ്ധതി മാതൃകാപരവും പ്രശംസാര്‍ഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ദുരന്തത്തിന്റെ ആഴം നേരില്‍ക്കണ്ട് അറിഞ്ഞിട്ടും സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ദുരന്തമുഖത്ത് ജാതിമതരാഷ്ട്രീയാതീതമായ സമീപനമാണ് കേരളം സ്വീകരിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ പഴേരി ഷരീഫ് ഹാജി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍, കോണ്‍ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ ടോമി ഈപ്പന്‍ പാലാ, കണ്‍വീനര്‍ പി.പി. അലവിക്കുട്ടി, ഭാരവാഹികളായ ജി. നടരാജന്‍ പാലക്കാട്, കെ. സലാഹുദ്ദീന്‍ കണ്ണൂര്‍, കരയത്ത് ഹമീദ് ഹാജി നാദാപുരം, ചങ്ങരംകുളം മൊയ്തുണ്ണി, ഫസല്‍ മുഹമ്മദ് പെരിന്തല്‍മണ്ണ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.വൈ. മത്തായി, ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് യു.എ. മനാഫ്, സെക്രട്ടറി വി. നിരണ്‍, വൈസ് പ്രസിഡന്റ് എം.സി. പീറ്റര്‍ മൂഴയില്‍, ജോസഫ് മുത്തൂറ്റ് എടക്കര, മുഹമ്മദ് യൂനുസ് കിഴക്കേതില്‍ എന്നിവര്‍ പ്രസംഗിച്ചു