മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12 കാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായർ വൈകീട്ട് ആറോടെയാണ് സംഭവം.
വീടിനോട് ചേർന്ന ഷെഡിൽ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി മരിച്ചതാണെന്നാന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ.മെഡിക്കൽ കോളേജിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യംമ്പള്ളി സെന്റ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.