നൂൽപ്പുഴ :മേയാൻ കെട്ടിയ പശുവിനെ കടുവ ആക്രമിച്ചു പരിക്കേൽപ്പിച്ചു. നൂൽപ്പുഴ നെന്മേനിക്കുന്ന് കോട്ടൂർ കാർത്തിയാനിയുടെ ചെനയുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വീടിനു സമീപത്തെ വയലിൽമേയാൻ കെട്ടിയപ്പോഴാണ് ആക്രമണം.ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി