മുത്തങ്ങ :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്, കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് , സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ ഫോറസ്റ്റ് റേഞ്ചിൽ ,മുത്തങ്ങ ഡോർമെറ്റിൽ വച്ച് നാട്ടാന പരിപാലന ഏകദിന ശില്പശാല സംഘടിപ്പിച്ചു.ശില്പശാല എം. ടി. ഹരിലാൽ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി വയനാട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. രഞ്ജിത് കുമാർ അദ്ധ്യക്ഷം വഹിച്ചു,സ്വാഗതം രാജു ബി. പി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി സെക്ഷൻ സുൽത്താൻബത്തേരിയും, കെ.കെ.സുന്ദരൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷൻ,എം .കെ . ശശി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റഎന്നിവർ ആശംസകൾ അർപ്പിച്ചു. പി. പ്രഭാകരൻ റിട്ടേർഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ നാട്ടാന പരിപാലന ചട്ടം സംബന്ധിച്ച് ക്ലാസ്എടുത്തു.വയനാട് ജില്ലയിലെ മുതിർന്ന ആന ഉടമസ്ഥൻ രാജപ്പൻ കാക്കവലിനെ ആദരിച്ചു.അംബിക . വി. എൻ. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി സെക്ഷൻ സുൽത്താൻബത്തേരി നന്ദി രേഖപ്പെടുത്തി. ശില്പശാലയിൽ വയനാട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളും ,മുത്തങ്ങ ആന ക്യാമ്പ് പാപ്പന്മാരും , ജീവനക്കാരും പങ്കെടുത്തു