സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് വിജ്ഞാപനമിറക്കി.
ക്ലർക്ക് കേഡറിന് കീഴിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആന്റ് സെയിൽസ്) തസ്‌തികയിലേക്കാണ് നിയമനം നടക്കുന്നത്. രാജ്യത്തുടനീളം 13,735 ഒഴിവുകളാണുള്ളത്. കേരളത്തിൽ 500 ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
താൽപര്യമുള്ളവർ ജനുവരി 7ന് മുൻപായി അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
എസ്.ബി.ഐക്ക് കീഴിൽ ക്ലർക്ക് (ജൂനിയർ അസോസിയേറ്റ്) റിക്രൂട്ട്മെന്റ്. ആകെ 13735 ഒഴിവുകൾ.
പ്രായപരിധി
20 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം.നിലവിൽ ബിരുദം അവസാന വർഷം പരീക്ഷയെഴുതി അപേക്ഷിക്കാം.ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം വേണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,050 രൂപ മുതൽ 64,480 രൂപ വരെ ശമ്പളം ലഭിക്കും.
തെരഞ്ഞെടുപ്പ്
ഉദ്യോഗാർഥികൾ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന പ്രിലിംസ്, മെയിൻസ് പരീക്ഷകളും, ഭാഷാപരിജ്ഞാന പരീക്ഷയും വിജയിക്കണം.
അപേക്ഷ ഫീസ്
ഫീസ് നൽകണം. ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 75 രൂപയും, എസ്.സി-എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് ഫീസില്ലാതെയും അപേക്ഷിക്കാം.
അപേക്ഷ
താൽപര്യമുള്ളവർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ വിൻഡോ തെരഞ്ഞെടുത്ത് ഓൺലൈൻ അപേക്ഷ പൂർത്തിയാക്കുക. അതിന് മുൻപായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസ്സിലാക്കാം
അപേക്ഷകർ 2025 ജനുവരി 7- നോ അതിനുമുമ്പോ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട് https://bank.sbi/web/careers/current-openings അല്ലെങ്കിൽ https://www.sbi.co.in/web/careers/current-openings.