പനമരം : ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് പനമരം ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവടങ്ങളിൽ പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടികൂടി പിഴചുമത്തി. ജില്ലാ എൻഫോഴ്സ്മെന്റ് ചാർജ് ഓഫീസർ സി.പ്രമോദ്, കെ.എ.തോമസ്, കെ.കെ.ജസ്മ്മൽഖാൻ, സിജി.സനീഷ് എന്നിവർ പരിശോധനകളിൽ പങ്കെടുത്തു.