അമ്പലവയൽ: അമ്പലവയൽ ആറാട്ടുപാറ ഫാന്റം റോക്കിനുസമീപം ചിങ്ങേരി കേളുവിൻ്റെ വളർത്തുനായയെ പുലി കൊന്നു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് രണ്ടാം തവണയാണ് കേളുവിൻ്റെ വളർത്തു നായയെ പുലി പിടികൂടുന്നത്.ഇന്നു പുലർച്ചയോടെയാണ് സംഭവം കഴിഞ്ഞവർഷവും കേളുവിൻ്റെ വളർത്തുനായയെ പുലിപിടിച്ചിരുന്നു. പുലിയെപ്പിടിക്കാൻ കൂടുവെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.