യാത്രക്കാർക്ക് ആശ്വാസമായി കെ എസ് ആർ ടി സി ക്രിസ്മസ്, പുതുവത്സര അവധികാലത്ത് അധിക സർവീസ്‌

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവീസുകൾ നടത്തും. കേരളത്തിൽ നിന്നും ബെംഗളൂരു, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകൾക്ക് ഉപരിയായി 38 ബസുകൾ കൂടി അധികമായി അന്തർ സംസ്ഥാന സർവീസുകൾക്ക് ക്രമികരിച്ചു. 34 ബെംഗളൂരു ബസുകളും 4 ചെന്നൈ ബസുകളുമാണ് ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഇത് ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് ഉപരിയായാണ് ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിനുള്ളിൽ യാത്രാ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം കോഴിക്കോട് /കണ്ണൂർ റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കുന്നതിനു മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. 4 വോൾവോ LF കോഴിക്കോട് – തിരുവനന്തപുരം, 4 കോഴിക്കോട് – എറണാകുളം സർവിസുകളും അടക്കം 8 ബസുകൾ കോഴിക്കോട് നിന്നും അധികമായി സർവിസ് നടത്തും. 4 ലോഫ്ലോർ, 4 മിന്നൽ, 3 ഡീലകക്സ് 5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം – കണ്ണൂർ, തിരവനന്തപുരം – കോഴിക്കോട് റൂട്ടിൽ അഡീഷനൽ സർവീസ് നടത്തും.

കൊട്ടാരക്കര – കോഴിക്കോട്, അടൂർ കോഴിക്കോട്, കുമിളി – കോഴിക്കോട്, എറണാകുളം – കണ്ണൂർ, എറണാകുളം കോഴിക്കോട് എന്നിങ്ങനെ അഡീഷനൽ സർവിസുകളും കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങി ഫാസ്റ്റ് പാസഞ്ചർ സർവിസുകളും ആവശ്യാനുസരണം തിരക്ക് അനുസരിച്ച് ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചു

.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *