റഷ്യയിൽ ഭീകരാക്രമണം: ബഹുനില കെട്ടിടത്തിലേക്ക് ഡ്രോണുകൾ ഇടിച്ചു കയറ്റി വിമാന സർവീസ് തടസ്സപ്പെട്ടു

മോസ്‌കോ: റഷ്യന് നഗരമായ കാസനിൽ യുക്രൈൻ്റെ ഡ്രോൺ ആക്രമണം. അമേരിക്കയിലെ 9/11 ഭീക്രമണത്തിന് സമാനമായി കാസനിലെ ബഹുനില കെട്ടിടങ്ങളിലേക്ക്, യുക്രൈൻ ഡ്രോൺ ഇടിച്ചുകയറുന്ന വീഡിയോ പുറത്തുവന്നു. റഷ്യൻ മാധ്യമങ്ങൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

 

കാസനിൽ യുക്രൈൻ്റെ എട്ട് ഡ്രോണുകളുടെ ആക്രമണം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ആറു ഡ്രോണുകൾ ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളിലാണ് പതിച്ചിരിക്കുന്നത്. ഒരു ഡ്രോൺ വ്യാവസായിക മേഖലയിലും പതിച്ചു. ഒരു ഡ്രോൺ വെടിവെച്ചിട്ടതായും കാസൻ ഗവർണർ അറിയിച്ചു. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയാണ് കാസൻ.

 

യുക്രൈൻ ആക്രമണത്തിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. അതേ സമയം കാസന് വിമാനത്താവളത്തില് നിന്നുള്ള സർ വീസുകൾ നിർത്തിവെച്ചിട്ടുണ്ട്. അതിനിടെ, റഷ്യ കഴിഞ്ഞ ദിവസം 113 ഡ്രോണുകൾ അയച്ചിരുന്നുവെന്ന ആരോപണവുമായി യുക്രൈനും രംഗത്തെത്തിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *