മലപ്പുറം: അഴിഞ്ഞിലത്ത് 510 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്.
മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കവെ പഞ്ചനക്ഷത്ര ഹോട്ടലിൻ്റെ കാർ പാർക്കിങ്ങ് ഏരിയയിൽ വച്ചാണ് ഷെഫീഖ് പിടിയിലായത്. രണ്ടു നടിമാർക്ക് നല്കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാൾ പോലീസിന് നല്കിയ മൊഴി.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും വാഴക്കാട് പോലീസും ചേര്ന്നാണ് പ്രതിയെ പിടികൂടിയത്.
ഒമാനിൽനിന്ന് നാട്ടിലെത്തിയ ആളാണ് മയക്കുമരുന്ന് നടിമാരെ ഏൽപ്പിക്കാൻ നല്കിയതെന്നാണ് യുവാവ് നൽകിയ മൊഴി. എന്നാൽ, നടിമാർ ആരാണെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. പ്രതിയുടെ മൊഴിയിൽ എത്രമാത്രം വസ്തുതയുണ്ടെന്നും നടിമാർ ആരാണെന്നത് അടക്കം എല്ലാം വിശദമായി അന്വേഷിച്ചു വരികയാണെന്ന് പോലീസ് പ്രതികരിച്ചു.