ഗതാഗത നിയമലംഘനം; വാഹന പരിശോധന ഊർജിതമാക്കുന്നു

ഗതാഗത നിയമലംഘനം തടയാൻ മോട്ടർ വാഹന വകുപ്പ് നേതൃത്വത്തിൽ പൊലീസുമായി സഹകരിച്ച് വാഹന പരിശോധന ഊർജിതമാക്കുന്നു. വാഹനങ്ങളിൽ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച കളർ ലൈറ്റുകൾ, ഹൈബീം ലൈറ്റുകൾ, എയർ ഹോൺ, അമിത സൗണ്ട് ബോക്സുകൾ, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

 

ഗതാഗത കമ്മിഷണറുടെ നിർദേശപ്രകാരം ജനുവരി 15 വരെ കർശന പരിശോധന തുടരും. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും അനുവദനീയവും അല്ലാത്ത ലൈറ്റുകൾ ഫിറ്റ് ചെയ്തതും അമിത ശബ്ദമുണ്ടാക്കുന്ന എയർ ഹോണുകൾ ഘടിപ്പിച്ചതുമായി വാഹനങ്ങൾ കണ്ടെത്തിയാൽ ഫിറ്റ്നസ് കാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കും. എയർ ഹോൺ ഉപയോഗിച്ചാൽ 5000 രൂപയാണ് പിഴ. വാഹനങ്ങളിൽ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5000 രൂപ വരെ പിഴ ചുമത്തും. സ്പീഡ് ഗവർണർ അഴിച്ചു വച്ചു സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധ വർണ ലൈറ്റുകൾ, എൽഇഡി ലൈറ്റുകൾ എന്നിവ അഴിച്ചു മാറ്റിയ ശേഷം മാത്രം സർവീസ് നടത്താൻ അനുവദിക്കുകയുള്ളൂ.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *