മാനന്തവാടി :ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും മയക്ക്മരുന്ന് പിടികൂടി. സംഭവത്തിൽ യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ. കോഴിക്കോട് നാലുകുടി പറമ്പിൽ വീട്ടിൽ റിസ്വാൻ, താമരശ്ശേരി കോളോത്ത് പൊയിൽ ഷിഹാബ്, പാലക്കാട് കള്ളിയം കുന്നത്ത് വീട്ടിൽ മുഹമ്മദ് റാഷിദ്, കോഴിക്കോട് കമലകുന്നുമ്മൽ വീട്ടിൽ റമീഷ ഇർസ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 60.077 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
മയക്കുമരുന്നുന്നായ മെത്താഫെറ്റമിനുമായി യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ
