ജമ്മു കശ്മീരിൽ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു, നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

 

നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു

 

ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് പുഞ്ചില്‍ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *