വയനാട്ടിലെ കലാകാരന്മാരുടെ ഷോർട്ഫിലിം ശ്രദ്ധനേടുന്നു. ഇവ ക്രീയേഷൻസിന്റെ ബാനറിൽ നിഷാദ് NR vavatty സംവിധാനം ചെയ്ത “കനി an unofficial hunt എന്ന ഷോർട്ട് ഫിലിം ആണ് യൂടൂബിൽ തരംഗമാവുന്നത്. ഈ ഫിലിം പൂർണമായും ചിത്രീകരിച്ചത് വയനാട്ടിലെ വടുവൻചാൽ, ചേലാടി, ചെല്ലങ്കോടും ,നീലിമലയും തമിൾനാട് ചേരമ്പാടിയും, ആണ്. അനീഷ് നായർ ക്യാമറയും, അനിൽ സേതുമാധവൻ എഡിറ്റിങ്ങും, അനിലേഷ് മാത്യു സംഗീതവും നിർവഹിച്ച ഈ ചിത്രത്തിൽ വയനാട്ടിലെ കലാകാരന്മാരാണ് അഭിനയിച്ചിട്ടുള്ളത്.യൂട്യൂബിൽ വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. Iwacreations youtube എന്ന ചാനലിൽ ചിത്രം കാണാവുന്നതാണ്
വയനാട്ടിലെ കലാകാരന്മാരുടെ ഷോർട്ഫിലിം ശ്രദ്ധേയമാകുന്നു
