ബത്തേരി :സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ ,വയനാട് ജില്ലയിൽ കല്ലുമുക്കിൽ വച്ച് ഗവൺമെൻറ് എൻജിനീയറിങ് കോളേജ് മാനന്തവാടി വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു,ക്യാമ്പ് ഓഫീസർ രാജു ബി പി ക്യാമ്പ് അംഗങ്ങളെ സ്വാഗതം ചെയ്ത് വിശദീകരണം നടത്തി,കല്ലുമുക്ക് സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്യംജിത്ത് സി . ആർ , അഞ്ജന എന്നിവർ വനയാത്രയ്ക്ക് നേതൃത്വം നൽകി,അധ്യാപകൻ വിൽസൺ രാജ്(APCE) ആശംസ അർപ്പിച്ചു, പരിസ്ഥിതി പ്രവർത്തകൻ ഷൈജു പി കെ W M O ആർട്സ് ആൻഡ് സയൻസ് കോളേജ് മുട്ടിൽ പരിസ്ഥിതി സംബന്ധിച്ച് ക്ലാസെടുത്തു,ക്യാമ്പ് അലോകനത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു ,ഗവൺമെൻറ് എൻജിനീയർ കോളേജ് മാനന്തവാടി അധ്യാപിക സ്മിത കരുണൻ (APCSE) നന്ദി രേഖപ്പെടുത്തി
വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു
