വയനാട് ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോഴിക്കോട് കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ പോക്കറ്റിനുള്ളിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തത്.
ഇന്ന് പുലർച്ചെ നാല് മണിയോടെ താമരശേരി ചുരം ഇറങ്ങി വരുമ്പോഴാണ് വാഹനം അപകടത്തിൽപ്പെട്ടത്. ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഇർഷാദ് എന്ന വിദ്യാർത്ഥിയുടെ പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെടുത്തത് എന്നാണ് വിവരം. താമരശേരി പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. എംഡിഎംഎ ഉപയോഗിച്ചതാണോ അപകടത്തിന് കാരണമായതെന്നുൾപ്പെടെ പരിശോധിച്ച് വരികയാണ്. വിദ്യാർത്ഥികൾക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും വാഹനം ആരുടേതാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് വാഹനം പരിശോധന നടപടികൾ ആരംഭിച്ചു.