പാലക്കാട് :ശ്രീകൃഷ്ണപുരം തിരുവാഴിയോടിന് സമീപം ബസിന് തീപിടിച്ചു.കോഴിക്കോട് നിന്നും ചെന്നൈക്കു പോകുകയായിരുന്ന എ വൺ ബസിനാണ് തീപിടിച്ചത്. ആളപായമില്ല , ഫയർഫോഴ്സ് എത്തി തീ അണച്ചു, 22 യാത്രക്കാരും നാല് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. പുകവന്നതിനെ തുടർന്ന് ബസ് ഉടൻ നിർത്തി ആളുകളെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരുടെ ലഗേജുകൾ കത്തി നശിച്ചു.ബസ് ഏതാണ്ട് പൂർണമായി കത്തിനശിച്ചു. അപകട കാരണം ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം