പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവം ; പ്രതിക്ക് 12 വർഷം തടവും 120000 രൂപ പിഴയും

മേപ്പാടി : മുപ്പെനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67)യെയാണ് വയനാട് അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 12 വർഷം തടവും 120000 രൂപ പിഴയടക്കാനും ആണ് ശിക്ഷ വിധിച്ചത്.

 

2020 ജൂൺ മാസത്തിൽ ഇയാളുടെ പറമ്പിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു. അന്നത്തെ മേപ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി. സി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം കണ്ടെത്തിയതും ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുക്കുന്നതും. തുടർന്ന് ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ ജി രാജ്‌കുമാർ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്ക്യൂട്ടർമാരായ ഇ. വി ലിജീഷ് എം. ജി ശ്രദ്ധാധരൻ എന്നിവർ ഹാജരായി.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *