മാനന്തവാടി : മലയോര ഹൈവേ നിർമ്മാണം മാനന്തവാടിയിൽ പുനഃക്രമീകരണം ആരംഭിച്ചു.നാളെ മുതൽ നാലാം മൈല്‍, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ എല്‍.എഫ്. ജംഗ്ഷന് കോഴിക്കോട് റോഡ്, താഴെയങ്ങാടി വഴി കടത്തിവിടും.
മൈസൂര്‍ റോഡ്, വള്ളിയൂര്‍ക്കാവ് റോഡ്, തലശേരി റോഡ്, തവിഞ്ഞാല്‍ റോഡ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് താഴെയങ്ങാടി വഴിയാണ് ബസ് സ്റ്റാന്‍ഡിലേക്കും തുടര്‍ന്ന് എല്‍.എഫ്. ജംഗ്ഷന് വഴി കോഴിക്കോട് റോഡിലേക്കും പ്രവേശിക്കുക.
കല്ലോടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തഴയങ്ങാടി ബെപാസ്സ് വഴി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് എല്‍.എഫ്. ജംഗ്ഷന്, കോഴിക്കോട് റോഡ് വഴി തിരിച്ചുവിടും.
കോഴിക്കോട് റോഡിലെ ഓട്ടോ സ്റ്റാന്‍ഡ് പഴയതുപോലെ പ്രവൃത്തിക്കുമെന്നും ഗാന്ധിപാര്‍ക്ക്, മൈസൂര്‍ റോഡ്, താഴെയങ്ങാടി റോഡുകളിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍ മറ്റ് സ്റ്റാന്‍ഡുകളില്‍ വച്ച് സര്‍വീസ് നടത്തേണ്ടതാണെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.