പനമരം: പനമരത്തെ കിലുക്കം എന്ന സ്ഥാപനത്തിൽ നിന്നും പാദസരം വാങ്ങാൻ എന്ന വ്യാജേനെ എത്തി 250 ഗ്രാം തൂക്കം വരുന്ന വെള്ളി ആഭരണങ്ങൾ മോഷണം നടത്തി കടന്നു കളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സമാന രീതിയിൽ മോഷണങ്ങൾ നടത്തുന്ന മുക്കം സ്വദേശിയായ ജ്വല്ലറി പ്രകാശൻ എന്ന പ്രകാശൻ പി (54) യെയാണ് പനമരം പോലീസ് ഇൻസ്പെക്ടർ എ അഷറഫ് സബ് ഇൻസ്പെക്ടർ എം കെ റസാക്ക് സി പി ഓ മാരായ ശിഹാബ്, ഇബ്രാഹിംകുട്ടി, അനൂപ് എം രാജൻ എന്നിവർ ചേർന്ന് രാമനാട്ടുകരയിൽ വച്ച് ആഭരണങ്ങൾ സഹിതം കസ്റ്റഡിയിൽ എടുത്തത് ഇയാൾ രാമനാട്ടുകരയിൽ ലോഡ്ജിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ കോഴിക്കോട് ജില്ലയിൽ സമാനരീതിയിൽ ഏഴോളം കേസുകൾ ഉണ്ട്.