നീലഗിരി : ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂർ മൂന്നാം ഡിവിഷൻ സ്വദേശി ജംഷീദ് എന്ന വാപ്പുട്ടി (37) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന എത്തി കൃഷി നശിപ്പിക്കുന്ന സമയത്ത് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആനയെ തുരത്തുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് ആന തിരിഞ്ഞ് ജംഷിദിനെ ആക്രമിക്കുകയായിരുന്നു.സംഭവസ്ഥലത്തുവച്ച് തന്നെ ഇയാള്‍ മരിച്ചു. ബംഗളൂരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്.
നീലഗിരി ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
