മക്കിയാട് : ചീപ്പാട് നിയന്ത്രണം വിട്ട ഇന്നോവ കാർ ഇടിച്ച് ഒരാൾ മരിച്ചു. നിരവിൽപ്പുഴ മട്ടിലയം സ്വദേശി പുത്തൻപുരക്കൽ രാജു (52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഇദ്ദേഹത്തെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെ ങ്കിലും ജീവൻരക്ഷിക്കാനായില്ല.