സൗദി ജിസാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു; മരിച്ചവരിൽ 9 ഇന്ത്യക്കാർ, 11 പേർക്ക് ഗുരുതര പരിക്ക്

സൗദി :ജിസാൻ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റി അറാംകോ റിഫൈനറി റോഡിൽ ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പതു പേർ ഇന്ത്യക്കാരും 3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള(31)യാണ് മരണമടഞ്ഞ മലയാളി. അപകകടത്തിൽ ഗുരുതരമായി പരിക്കേറ്റ11 പേർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ അറാംകോ ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോകുകയായിരുന്ന എ.സി.ഐ.സി സർവീസ് കമ്പനിയുടെ മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറുകയായിരുന്നു.

 

അപകടത്തിൽ പൂർണ്ണമായി തകർന്ന വാനിൽ നിന്ന് സൗദി ഫയർ ഫോഴ്‌സും രക്ഷാ പ്രവർത്തകരുമെത്തിയാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. അപകട സംഭവസ്ഥലത്തു വെച്ചു തന്നെ 15 പേരും മരണമടഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ എയർ ആംബുലൻസിൽ അബഹ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി, അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രി, ജിസാൻ മുഹമ്മദ് ബിൻ നാസർ ആശുപത്രി, ബൈഷ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.

 

 

ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എ.സി.ഐ.സി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്ടിലെ 26 ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്കർ സിംഗ് ദാമി, സ‌ക്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ.

 

കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിന്റെയും രാധയുടെയും മകനാണ് മരണമടഞ്ഞ വിഷ്‌ണു. അവിവാഹിതനായ വിഷ്ണു മൂന്ന് വർഷമായി ഈ കമ്പനിയിൽ എഞ്ചിനീയറായി ജോലിചെയ്യുകയാണ്. വിഷ്ണു‌വിൻ്റെ സഹോദരൻ മനു പ്രസാദ് പിള്ള യു.കെ യിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. ജിസാനിലുണ്ടായ ദാരുണമായ അപകടത്തിന്റെ ഞാട്ടലിലാണ് മലയാളികടക്കമുള്ള ജിസാനിലെ ഇന്ത്യൻ സമൂഹം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *