ബത്തേരി: കാട്ടുപന്നിയെ കെണിവെച്ച് പിടികൂടി, ഇറച്ചിയാക്കിയ സംഭവത്തിൽ പ്രതികളായ ആറു പേർക്ക് മൂന്നുമാസം തടവും 10,000 രൂപ വീതം പിഴയും ശിക്ഷവിധിച്ചു. കോളേരി സ്വദേശികളായ പൊന്തത്തിൽ ബിബിൻ,കൊച്ചുപറമ്പിൽ ഗോപാലകൃഷ്‌ണൻ, കല്ലായി ഷൈജിത്ത്, ഉന്നത്തും വീട്ടിൽ തോമസ്, ചൂതുപാറ ഷൈബാൻ, ചൂതുപാറ, കോളേരി ഹണിമോൻ എന്നിവരെയാണ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജി സ്ട്രേറ്റ്കോടതി (രണ്ട്) ശിക്ഷിച്ചത്. 2015-ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ചെതലത്ത് റെയ്ഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള പൂതാടി പഞ്ചായത്തിലെ പാമ്പനാൽ രാജന്റെ കൈവശമുള്ള സ്ഥലത്തുനിന്നാണ് വൈദ്യുതക്കെണിയൊരുക്കി, കാട്ടു പന്നിയെ പിടികൂടി ഇറച്ചിയാക്കിയത്.