വയനാട് ചുരം ആറാം വളവിൽ പ്രൈവറ്റ് ബസ്സ് തകരാറിലായതിനെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട് .ബസ്സിന്റെ റിവേഴ്‌സ് ഗിയർ തകരാറിൽ ആയതാണ് കാരണം. ടിപ്പർ ലോറി ഉപയോഗിച്ച് ബസ്സ് കെട്ടിവലിച്ച് ഗതാഗത തടസ്സം ഒഴിവാക്കി.ചുരത്തിൽ അത്യാവശ്യം വാഹനത്തിരക്കുണ്ട്. ഗതാഗത തടസ്സം ഉണ്ടായത് കാരണം ആറാം വളവിന്റെ താഴേക്കും മുകളിലേക്കും അത്യാവശ്യം വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. താഴെ രണ്ടാം വളവ് വരെ വാഹനനിരയുണ്ട്.
മാന്യ യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുക.