സ്കൂൾ ഇലക്ഷന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ രൂപകൽപ്പന ചെയ്ത് മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂളിലെ പത്താംതരം വിദ്യാർത്ഥി ജോവൽ റോബിൻ.

ബത്തേരി :പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂളിലെ സ്കൂൾ കൗൺസിൽ ഇലക്ഷന് പത്താം ക്ലാസ് വിദ്യാർത്ഥിയായ ജോവൽ റോബിൻ രൂപകൽപ്പന ചെയ്ത ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ശ്രദ്ധേയമായി. സ്കൂളിലെ വോട്ടിങ്ങിന് ഈ മെഷീനാണ് ഉപയോഗിക്കുന്നത് .സ്കൂൾ ഹെഡ് , ഗേൾ ഹെഡ് , ബോയ് സ്പീക്കർ, മാഗസിൻ എഡിറ്റർ, ആർട്സ് ക്ലബ് സെക്രട്ടറി ,സ്പോർട്സ് ക്യാപ്റ്റൻ എന്നീ പൊതുവിഭാഗങ്ങളിലും ക്ലാസ് പ്രതിനിധികൾ ഹൗസ് ക്യാപ്റ്റനുകൾ എന്നീ വിഭാഗങ്ങളിലുമാണ് ഇലക്ഷൻ നടക്കുന്നത് .

 

മൂലങ്കാവ് കറുകപ്പിള്ളി റോബിൻ -ട്വിങ്കിൾ ദമ്പതികളുടെ മൂത്ത മകനാണ് ജോവൽ റോബിൻ. ഇതേ സ്കൂളിൽ തന്നെ ഏഴാം ക്ലാസിൽ പഠിക്കുന്ന ജോയന്ന ആറാം ക്ലാസിൽ പഠിക്കുന്ന ജോഷ്വ എന്നിവർ സഹോദരങ്ങളാണ് .ചെറുപ്പം മുതൽ തന്നെ ശാസ്ത്ര-ഗണിത ശാസ്ത്ര രംഗത്തും കമ്പ്യൂട്ടർ മേഖലയിലും വളരെയധികം താൽപര്യം പ്രകടിപ്പിച്ചുവന്ന ജോവൽ കഴിഞ്ഞ വർഷത്തെ സ്കൂൾ ആർട്സ് ഫെസ്റ്റിനുള്ള സോഫ്റ്റ് വേയറും സ്കോർബോർഡും തയ്യാറാക്കിയിരുന്നു . ഇ.വി.എം ന് വേണ്ടിയുപയോഗിച്ചിട്ടുള്ളത് ഫ്ലറ്റർ ലാംഗ്വേജ് ആണ്.ഫയർബേസ് എന്ന ഡാറ്റ ബേസ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .

 

ആൻഡ്രോയിഡ് ആപ്പ് ആയും സോഫ്റ്റ്‌വെയർ ആയും വിവിധ പ്ലാറ്റ്ഫോമുകളിൽ ഇത് ഉപയോഗിക്കാവുന്നതാണ് .കഴിഞ്ഞ അഞ്ച് മാസമായി ഈ മെഷീനുകളുടെ നിർമ്മാണത്തിൽ ആയിരുന്നു ജോവൽ.ഇതിന്റെ കൺട്രോൾ യൂണിറ്റിനും വളരെയധികം പ്രത്യേകതകൾ ഉണ്ട്.മലീഷ്യസ് ആക്ടിവിറ്റികളും ബാഹ്യ ഇടപെടലുകളും ഈയൊരു മെഷീനിൽ സാധിക്കുകയില്ല. വോട്ടിങ്ങിന്റെ തൽസമയ വിവരങ്ങളും പോളിംഗ് ശതമാനവും എല്ലാം കൃത്യമായി അറിയുവാൻ കഴിയും .ജോവൽന്റെ മാതാപിതാക്കൾ ,സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ബീന സി എ , അധ്യാപകരായ ധനേഷ് കുമാർ ,അനീഷ് തോമസ് എന്നിവർ നൽകുന്ന പിന്തുണ തനിക്ക് ഈ മേഖലയിൽ വളരെയധികം വിലപ്പെട്ടതാണ് എന്ന് ജോവൽ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *