കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി. ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ 34 കുപ്പികളിലായി 17 ലിറ്റർ വിദേശമദ്യവുമായി നാലു പേരെ അറസ്റ്റ് ചെയ്തു.
വൈത്തിരി തളിമല സ്വദേശി ബൈജു.വി.യു ,വൈത്തിരി തളിമല സ്വദേശി റിലേഷ്.എസ് ,വൈത്തിരി സ്വദേശി രാജേഷ്.കെ ,സുഗന്ധഗിരി നരിക്കോട്മുക്ക് സ്വദേശി രഘു. വി എന്നിവരെയാണ് ഓട്ടോറിക്ഷയിൽ വിദേശമദ്യം കടത്തിക്കൊണ്ടുപോകവെ പിടികൂടിയത്.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്. കെ.എംസിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ഇ ബി , അനന്തുമാധവൻ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർ കളോളി എന്നിവർ പങ്കെടുത്തു.വിദേശമദ്യം കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.പ്രതികളെ തുടർ നടപടികൾക്കായി കൽപ്പറ്റ എക്സൈസ് റെയിഞ്ചിന് കൈമാറി