വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, കോടഞ്ചേരി, മീൻമുട്ടി, ആലക്കൽ വീട്ടിൽ അതുൽ തോമസ് (22) നെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. പോലീസ് പട്രോളിംഗിനിടെ ചുണ്ടേൽ ഒലിവ്മല എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടുന്നത്. 0.05 ഗ്രാം എംഡി.എംഎ കണ്ടെടുത്തു. വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആർ.കെ വിജയന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.