ബത്തേരി: ദേശീയപാത 766ൽ മൂലങ്കാവ് പെട്രോൾ പമ്പിന് സമീപം കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിട്ടു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് മരം റോഡിലേക് വീണ് ദേശീയപാത പൂർണ്ണമായും ബ്ലോക്ക് ആയി രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു വാഹനങ്ങളുടെ നിണ്ടനിര ഇരുഭാഗത്തും അനുഭവപ്പെട്ടു.ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് മരം വീണത് തുടർന്ന് ഫയർ ഫോഴ്‌സും, നാട്ടുകാരും, പോലീസും ചേർന്ന് അഞ്ചു മണിയോടെ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ബത്തേരി മൂലങ്കാവിൽ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു.
