പനമരം: പനമരം ആശ്രയ പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ പനമരം ജി എൽ പി സ്കൂളിൽ സ്നേഹാദ്രം 2025 സംഘടിപ്പിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉത്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്ക മുറ്റം .ഡോ. സൂര്യ.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജേഷ് സെബാസ്റ്റ്യൻ വാർഡ് മെമ്പർ സുനിൽകുമാർ എം.ജില്ലാ പാലിയേറ്റീവ് പ്രസിഡണ്ട് ഗഫൂർ താനേരി. സെക്രട്ടറി ചന്ദ്രശേഖരൻ വെള്ളമുണ്ട’. എന്നിവർ പങ്കെടുത്തു.
ആശ്രയ പാലിയേറ്റീവ് കെയർ ചെയർമാൻ മുഹമ്മത് കണ്ണോളി ആദ്ധ്യക്ഷനായി. കൺവീനർ പോക്കു കുനിയിൽ സ്വഗതവും ഇന്ദിര വിജയൻ നന്ദിയും പറഞ്ഞു. പനമരംപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആശ്രയ പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെ പരിചരണയിൽ ഉള്ള കിടപ്പ് രോഗികൾ ഉൽപ്പെടെയുള്ളവരും പരിജാരകരും അടങ്ങിയ കുടുബ സംഗമത്തിൽ ഇരുനൂറോളം പേർ പങ്കെടുത്തു . പനമരം റിതം ഓഫ് വയനാട് ഓസ്കസ്ട്രയുടെ ഗാന മേളയും നടത്തി. പങ്കെടുത്ത മുഴുവൻ പേർക്കും ഗിഫ്റ്റുകളും നൽകി.