മുള്ളൻകൊല്ലി : കഴിഞ്ഞ വർഷത്തെ വരൾച്ചയിൽ കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ബി ജെ പി ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ. കൃഷിനാശമുണ്ടായി ഒരു വർഷം കഴിഞ്ഞിട്ടും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ വരൾച്ചയിൽ നൂറ് കണക്കിന് കർഷകർക്ക് കൃഷിനാശമുണ്ടായി. ഇവർക്ക് കാൽ കോടിയോളം രൂപയാണ് നഷ്ടപരിഹാരമായി നൽകാനുള്ളത്.
കർഷകർക്കുണ്ടായ നഷ്ടത്തിന് ആനുപാതികമല്ലാതെ തുച്ഛമായ തുകയാണ് നിലവിൽ നഷ്ടപരിഹാരമായി നൽകുന്നത്. നഷ്ടപരിഹാര തുക ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ പലരും അപേക്ഷ നൽകുന്നില്ല. കാർഷിക മേഖലയിൽ ഇത്തരം പ്രതിസന്ധി നിലനിൽക്കുമ്പോഴും കൃഷിവകുപ്പ് യാതൊരു നടപടിയു സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്ത് ബിജെപി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം