വയനാട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹിക ക്ഷേമ പദ്ധതിക ളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുകയാണ് ഇന്റേൺ ഷിപ്പ് പ്രോഗ്രാം. ഡിപ്ലോമ അല്ലെങ്കിൽ ബിരുദമാണ് യോഗ്യത. 30 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മുൻഗണന. താത്പര്യ മുള്ളവർ ഫെബ്രുവരി 11 നകം dcipwayanad@gmail.com ൽ അപേക്ഷ നൽകണം.
ഫോൺ: 7904205269, 8848000687
#CollectorWayanad #