തിരുനെല്ലി: അപ്പപ്പാറയിൽ ചെറിയാക്കൊല്ലി രാഹുലിന്റെ കൈ കാലുകൾക്ക് നിസാര പരിക്കേറ്റു. ജോലിക്കുപോകുന്നതിനിടെ രാവിലെ എട്ടരയോടെയാണ് ആക്രമണമുണ്ടായത്. ആന പാഞ്ഞെടുത്തതോടെ രാഹുൽ ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും ആന രാഹുലിനെ പിന്തുടർന്നു. ഇതുവഴി വന്ന ജീപ്പിലെ ആളുകൾ ഒച്ചവച്ചതിനെ തുടർന്ന് ആന പിൻതിരിഞ്ഞ് വനത്തിലേക്ക് കയറുകയായിരുന്നു.
ബൈക്ക് യാത്രികനുനേരെ കാട്ടാന ആക്രമണം
