പട്ടാമ്പി :കൂറ്റനാട് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. പാപ്പാൻ കുഞ്ഞുമോൻ ആണ് മരണപ്പെട്ടത്. ആനപ്പുറത്തുനിന്നും വീണ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ഘോഷയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് വള്ളംകുളം നാരായണൻ കുട്ടി എന്ന ആന ഇടഞ്ഞത്. കൂറ്റനാട് തണ്ണീർകോട് റോഡിൽ ഇന്ന് രാത്രി പത്തരക്കാണ് സംഭവം. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഘോഷയാത്രയിൽ 47 ഓളം ആന പങ്കെടുത്തിരുന്നു. ഇടഞ്ഞ ആനയെ തളച്ച് പിന്നീട് വാഹനത്തിൽ നീക്കം ചെയ്തു.