മാനന്തവാടി: മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനി മരിച്ചു. റിട്ടയേർഡ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ശാന്തിനഗറിലെ ജോസിന്റെയും, റീനയുടെയും മകൾ അലീഷ (35) ആണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകുമ്പോൾ ഇന്നലെ രാത്രി മൈസൂരിൽ വെച്ച് അപകടം സംഭവിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണം എന്ന് പറയപ്പെടുന്നു. തുടർന്ന് ഇവരെ മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വിദഗ്ധ പരിശോധനകൾക്കും, തുടർ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ ഗുണ്ടൽപേട്ടിൽ വെച്ച് അലീഷയുടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണപ്പെടുകയുമായിരുന്നു. മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത വ്യക്തികൂടിയാണ് അലീഷ. പരിക്കേറ്റ ജോബിൻ ചികിത്സയിൽ കഴിയുകയാണ്. എലൈന എഡ്വിഗ ജോബിൻ ഏക മകളാണ്.