കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷർഫുദ്ദീനും സംഘവും അരമ്പറ്റക്കുന്ന് വൈപ്പടി ഭാഗത്ത് നടത്തിയ പരിശോധനയിൽ 4 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. അരമ്പറ്റക്കുന്ന് , വൈപ്പടി ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന അരമ്പറ്റക്കുന്ന് വൈപ്പടി സ്വദേശി വൈപ്പടി വീട്ടിൽ വി.എം.ജയചന്ദ്രൻ (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇതിനുമുമ്പും സമാന തരത്തിലുള്ള കേസിന് അറസ്റ്റിലായിട്ടുണ്ട്. പരിശോധനയിൽ പ്രിവൻ്റീവ് കൃഷ്ണൻകുട്ടി പി, ലത്തീഫ് കെ, എം , സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, സജിത്ത്, അനീഷ് ഇ എം, ബിന്ദു കെ കെഎ ന്നിവർ പങ്കെടുത്തു.
10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിയെ ബഹുമാനപ്പെട്ട JFCM കൽപ്പറ്റ കോടതി മുമ്പാകെ ഹാജറാക്കുന്നതാണ്.