ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചു വരവ്. ആംആദ്മി പാര്‍ട്ടിക്ക് അടി തെറ്റി. നിലം തൊടാനാകാതെ കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുടെ നായകന്‍ അരവിന്ദ് കെജ്രിവാളും ഉപനായകന്‍ മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോറ്റ മത്സരത്തില്‍ 48 മണ്ഡലങ്ങളില്‍ ബിജെപിയുടെ തേരോട്ടം. 2020ല്‍ 62 സീറ്റുനേടിയ ആം ആദ്മി പാര്‍ട്ടിക്ക് ഇത്തവണ 22 മണ്ഡലങ്ങളിലെ മുന്നേറ്റം ഉണ്ടാക്കാനായുള്ളൂ. പ്രതാപം വീണ്ടെടുക്കാനെത്തിയ കോണ്‍ഗ്രസിന് പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും ഒരു സീറ്റ് പോലും ലഭിച്ചില്ല.
ഡൽഹിയിൽ ബിജെപി തരംഗം; ആംആദ്മി പാര്‍ട്ടിക്ക് അടി തെറ്റി, നിലം തൊടാനാകാതെ കോണ്‍ഗ്രസ്
