പുൽപ്പള്ളി: താഴെയങ്ങാടിയിലെ ബിവറേജസ് ഔട്ട്ലറ്റ്ലെറ്റ് മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക് മാറ്റാനുള്ള ഉദ്യോഗസ്ഥ നിലപാടിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. മികച്ച വരുമാനം ലഭിക്കുന്ന ബിവറേജ് വാഹന സൗകര്യമില്ലാത്ത സ്ഥലത്തേക്ക് മാറ്റാനുള്ള ഉദ്യോഗസ്ഥരുടെ തീരുമാനം ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും തൊഴിലാളികളുടെയും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളേയും ദോഷകരമായി ബാധിക്കുന്ന നീക്കത്തിൽ നിന്നും ബിവറേജസ് അധികൃതർ പിൻമാറണമെന്നും അവശ്യപ്പെട്ടായിരുന്നു സമരം.
ബെവറേജസസ് ഔട്ട് ലെറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്‌തു മണി പാമ്പനാൽ അധ്യക്ഷത വഹിച്ചു ബൈജു നമ്പിക്കൊല്ലി, സജി തൈപ്പറമ്പിൽ, റെജി പുളിങ്കുന്നേൽ, വി.ടി. തോമസ് തുടങ്ങിയവർ സംസാരിച്ചു.