നടവയൽ പാതിരിയമ്പം ഉന്നതിയിലെ ഗിരീഷ് (25) നെയാണ് 8-ാം തിയ്യതി ശനിയാഴ്ച്ച വൈകീട്ട് മുതൽ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പനമരം പോലീസിൽ പരാതി നൽകിയത്. കാണാതാകുമ്പോൾ കറുത്ത പാന്റും നീല കള്ളി ഷർട്ടുമാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പനമരം പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
ഫോൺ: 04935222200, 9497980836