ബത്തേരി :കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തി വെച്ച് കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രൻ ജിത്ത് രാം മുരളീധരൻ വ്യക്തമാക്കി.
കാട്ടാനകളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കി ഇനി ഒരു മാനഹാനി വരാതെ നോക്കാൻ വേണ്ട നടപടി ജില്ലാ ഭരണകൂടം എടുക്കണം.നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ല, ബസ് സർവ്വീസ് നടത്താൻ ഉള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്, ബസ് സർവീസ് നാളെ സുഗമമായി നടത്താൻ ജില്ലാ ഭരണകൂടം സൗകര്യമൊരുക്കണമെന്നും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ ഭാരവാഹികൾ ആവശ്യപ്പെട്ടു.