അതിർത്തി ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

പുൽപ്പള്ളി: വയനാടിനോടു ചേർന്നുള്ള ബന്ദിപ്പുർ കടുവാ സങ്കേതത്തിനു സമീപത്തെ കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഗദ്ദള്ള സ്വദേശി അവിനാഷ് (22) ആണ് കൊല്ലപ്പെട്ടത്.പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. എച്ച്ഡി കോട്ട സർഗൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗദ്ദള്ള ഗ്രാമത്തിലായിരുന്നു സംഭവം. വനാതിർത്തിയിൽനിന്നു 2 കിലോമീറ്റർ അകലെ ഗ്രാമീണ റോഡിലെത്തിയാണ് ആന യുവാവിനെ ആക്രമിച്ചത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *