മാനന്തവാടി: തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം. പരിശോധനക്കായി കോഴിക്കോട് നിന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തും. എ ആർ ക്യാമ്പിൽ നിന്നുള്ള ബോംബ് സ്ക്വാഡ് പരിശോധിച്ചിരുന്നെങ്കിലും ബോംബാണെങ്കിൽ നിർവീര്യമാക്കുന്നതുൾപ്പെടെ കൂടുതൽ സാങ്കേതിക പരിശോധന നടത്തേണ്ടതിനാലാണ് കോഴിക്കോട്ബോംബ് സ്ക്വാഡ് സംഘമെത്തുന്നത്. ഇന്ന് ഉച്ചകഴിഞ്ഞാണ് തലപ്പുഴയിലെ വനം വകുപ്പ് ജീവനക്കാർ കാട്ടാനക്കായി സ്ഥാപിച്ച ഫെന്‌സിങ്ങിൻ്റെ സമീപം കുഴിച്ചിട്ട നിലയിൽ സ്ഫോടകവസ്‌തുക്കൾ കണ്ടത്. ഇലക്ട്രിക് വയർ നീളത്തിൽ കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ബോംബ് പോലെയുള്ള വസ്തുക്കൾ കണ്ടത്. ഉടൻ തലപ്പുഴ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസുകാരെത്തി പരിശോധിക്കുകയും ചെയ്തു. സ്ഥലത്ത് തണ്ടർ ബോൾട്ട് അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.