സംസ്ഥാനത്ത് ശമനമില്ലാതെ വേനല്‍ച്ചൂട് ; പലയിടത്തും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് ശമനമില്ലാതെ തുടരുന്നു. ഇന്നലെയും വിവിധയിടങ്ങളില്‍ 40 ഡിഗ്രിക്കു മുകളില്‍ താപനില രേഖപ്പെടുത്തി.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

 

ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളില്‍ നിന്നുള്ള കണക്ക് അനുസരിച്ച്‌ ഇന്നലെ ഉച്ചയ്ക്ക് എറണാകുളം കളമശ്ശേരിയില്‍ 44.3 ഡിഗ്രിയും പാലക്കാട് കാഞ്ഞിരപ്പുഴയില്‍ 45 ഡിഗ്രിയും കണ്ണൂർ ചെമ്ബേരിയില്‍ 41 ഡിഗ്രിയും താപനില രേഖപ്പെടുത്തി. മറ്റെല്ലാ ജില്ലകളിലും ഇന്നലെ ഉച്ചയ്ക്ക് 35 ഡിഗ്രിക്കു മുകളിലാണ് താപനില. അടുത്ത രണ്ടു ദിവസവും താപനില സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

 

ഇവ ശ്രദ്ധിക്കുക

 

▪️ പകല്‍ 11 മണി മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍

▪️ തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

▪️ പരമാവധി ശുദ്ധജലം കുടിക്കുക

▪️ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക

▪️ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

▪️ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

▪️ ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെഉപയോഗം പ്രോത്സാഹിപ്പിക്കുക.

▪️ വിദ്യാർഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും

▪️ പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *